2018, ജനുവരി 4, വ്യാഴാഴ്‌ച



അക്കാദമിക മാസ്ററര്‍ പ്ളാന്‍ (ഹിന്ദി )

മേഖല – വായന

1. നല്ല വായന

ലക്ഷ്യം: മുഴുവൻ കുട്ടികളും ലഘു വാക്യങ്ങൾ വായിക്കാൻ സാധിക്കണം

പ്രവർത്തനം - 1

തിരഞ്ഞെടുത്ത ലളിതമായ 101 പുസ്തക ഹിന്ദി ലൈബ്രറി

* ഹിന്ദി കഥ പുസ്തക്
* ചിത്രകഥ പുസ്തക്
* കവിതാ പുസ്തക്
* ലേഖന്‍ പുസ്തക്
* ഹിന്ദി ക്വിസ്സ് ബുക്ക്

സമാഹരണ - സാമ്പത്തിക ശ്രോതസ്

ഓരോ പുസ്തകം കുട്ടികള്‍ / അദ്ധ്യാപകര്‍ സംഭാവന ചെയ്യുക
അദ്ധ്യാപകന്റേയും നാട്ടിലെ റിട്ടയർ ചെയ്ത ഹിന്ദി ഭാഷയെ പഠിച്ച / പഠിപ്പിച്ച ഗൃഹ സന്ദർശനത്തിലൂടെ സമാഹരിക്കുക.മറ്റേതേങ്കിലും സ്പോൺ ഷർഷിപ്പിലൂടെ പണം സമാഹരിച്ച് ഹിന്ദി പുസ്തകങ്ങള്‍ വാങ്ങുക

പ്രവർത്തനം: 2

ഓരോ ഹിന്ദി പിരിയഡിലെ ആദ്യ അഞ്ചു മിനിറ്റിൽ ഒരാൾ ഒരു പുസ്തകത്തിലെ ഒരു പേജ് ഉറക്കെ വായിക്കുക.വായിച്ച ബുക്കുകൾ രേഖപ്പെടുത്തി വെക്കാൻ റിക്കോർഡ് വേണം . കൂടുതൽ ബുക്കുകൾ വായിച്ച കുട്ടികൾക്ക് സമ്മാനം നൽകുക.

മേഖല – ലേഖനം

2 നല്ല എഴുത്ത്

* ക്ലാസ് മാസിക നിർമ്മാണം

* ചുമർ പത്രിക നിർമ്മാണം

* വായനാ കാർഡ് നിർമ്മാണം

മോഡൽ നൽകി മത്സരം നടത്തി നല്ലത് കണ്ടെത്തി വീണ്ടും ശരിയാക്കി A4 ൽ വൃത്തിയിൽ എഴുതി (ചിത്രം )കളർ നൽകി ലാമിനേഷൻ ചെയ്ത് വായനാ കാർഡ് നിർമ്മിക്കുക.







മേഖല -ആസ്വാദനം

3 നല്ല ആസ്വാദന

പാടാനും പറയാനും കഴിയുന്ന മികച്ച പ്രതിഭകളെ കണ്ടെത്തി മറ്റുള്ള കുട്ടികളെ ആസ്വദിപ്പിക്കുവാനും ശ്രവിക്കാനും അവസരം സൃഷ്ടിക്കാൻ
രണ്ടാഴ്ചയിലൊരിക്കൽ അസ്വാദന സഭ ചേരുക

മുൻകൂട്ടി പ്ലാൻ ചെയ്യണം ഒരിക്കൽ പാടിയ / പറഞ്ഞ കുട്ടികളെ അടുത്ത സഭയിൽ ആസ്വാദകരാക്കണം (എന്നും ഒരാൾ പാടരുത് )
പ്രൊജക്ടര്‍ ഉപയോഗിച്ച് മികച്ച പത്ത് കഥകളുടെ / പാട്ടുകളുടെ / ഹൃസ്വ ഫിലിം / തമാശകളുടെ വീഡിയോ കേൾപ്പിക്കുക.

ഉദാ:
1 അനിമേഷന്‍ കഥകള്‍
2. മുല്ല നസ്റുദ്ധീൻ കഥ
3 ജംഗല്‍ കീ കഹാനിയാം
4 സന്ദേശ കഥകൾ
5 ഗുണപാഠം കഥകൾ
6. ചിത്രകഥകൾ
( യൂടൂബിൽ നിന്ന് ഡൗൻലോഡ് ചെയ്ത് ഉപയോഗിക്കാം )


മേഖല - മത്സരങ്ങൾ

4. നല്ല മത്സരങ്ങൾ


സ്കൂളുകളിൽ പ്രതിഭകൾക്ക് മാത്രം വിജയം പോരാ എല്ലാവരുംവിജയി എന്നതിലേക്ക് സ്കൂളിൽ വ്യത്യസ്ത കാറ്റഗറിയിൽ മത്സരം നടത്തുക

ഉദാ:
1 ക്വിസ്സ്
2 പദ നിർമ്മാണം
3 കഥാപൂരണം
4. കവിത പൂരണം
5. പദപ്രശ്നം
6.വേഡ് ഹണ്ടിംഗ്
7 കളറിംഗ്
8 മെമ്മറി ടെസറ്റ്
9 ഗദ്യ വായന
10,പദ്യ ആലാപനം
11 ആംഗ്യ ഗാനം(കൊറിയോഗ്രാഫി)
12 കഥ പറയൽ
13 ദോഹ ആലാപനം
14 പദപയറ്റ്
15. വിവിധ പസിൾസ്
16. സ്കിറ്റ് , നാടകം

മേഖല- ദിനാചരണങ്ങള്‍

5. നല്ല ദിനങ്ങൾ

സ്കൂളിൽ നടക്കുന്ന ദിനാചരണങ്ങളിൽ കുട്ടികൾ ചാർട്ട് പേപ്പറിൽ അദ്ധ്യാപകന്റെ സഹായത്തോടെ പോസ്റ്റർ നിർമ്മാണം

ഉദാ:
ലോക ജല ദിനം മാർച്ച് 22
ഈ ഭാഗം മാത്രം ഹിന്ദിയിൽ എഴുതി ജലപ്രാധാന്യമായ ഒരു ചിത്രം മാത്രം

തിരഞ്ഞെടുത്ത 20 ദിനാചരണത്തിൽ മാറി മാറി കുുട്ടികൾ പോസ്റ്റർ നിർമ്മിക്കാൻ അധ്യാപകൻ മുൻ കൂട്ടിപ്ലാൻ ചെയ്യണം
ഇത് ഗ്രൂപ്പ് മത്സരമാക്കാം

മേഖല – പ്രകടനങ്ങള്‍

6 നല്ല – ഹിന്ദി അസംബ്ലി.

* ആഴ്ചയിൽ ഒരു ഹിന്ദി അസംബ്ലി


7 നല്ല ഹിന്ദി ഫെസ്റ്റ്

ഹിന്ദി ദിനത്തിലോ അല്ലാത്തതോ ഒരു മുഴുവൻ സമയ / ഹാഫ് ഡേ ഹിന്ദി ഫെസ്റ്റ് നടത്തുക.

* ഉത്ഘാടനം

* വ്യക്തികളെ ആദരിക്കൽ

* ഇത് വരെ സ്കൂളിൽ നടത്തിയ ഹിന്ദി മത്സരങ്ങളുടെ സമ്മാനദാന ചടങ്ങ്
* മികച്ച ഹിന്ദി കലാ അവതരണം

* തൊട്ടടുത്ത ഹിന്ദിയുമായ് ബന്ധപ്പെട്ട കവികൾ / പണ്ഡിതർ / ആദരിക്കൽ

* ഫിലിം പ്രദർശനം

8 നല്ല സ്കൂൾ വാർഷികം

സ്കൂൾ വാർഷികത്തിൽ ഹിന്ദി ഗ്രൂപ്പ് / സിംഗിൾ ഡാൻസ് ,നാടകം ,പ്രസംഗം, അഭിനയം, (മോണോആക്ട്,മിമ്ക്രി) പദ്യം ചൊല്ലല്‍ , സ്കിറ്റ് അവതരണം, കൊറിയോഗ്രാഫി,കഥാ രചന, കവിതാ രചന etc (ചുരുങ്ങിയത് പത്ത് ഇനങ്ങൾ)

Prepared by ASOK KUMAR N.A
GHSS PERUMPALAM
ALAPPUZHA (DT)
MOB. 9447378576

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ